മെത്താഫിറ്റമിനും ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. ചെന്നൈ കോടാമ്പകം ശിവൻകോയിൽ സ്വദേശി രാജേഷ് (30) , താമരശ്ശേരി ഇങ്ങാപ്പുഴ സ്വദേശി വരുവിൻകാലായിൽ ഷമീം (35 ) എന്നിവരാണ് പിടിയിലായത്. മുട്ടിൽ പരിയാരം ചിലഞ്ഞിച്ചാൽ ഭാഗത്ത് പ്രവർത്തിക്കുന്ന ഹോംസ്റ്റേയിലാണ് എക്സൈസ് പരിശോധന നടത്തിയത്.