മുള്ളന്‍കൊല്ലി പഞ്ചായത്തിലെ രൂക്ഷമായ കാട്ടുപന്നി ശല്യത്തിന് അറുതി വരുത്താന്‍ ഷൂട്ടര്‍മാരിറങ്ങി. പഞ്ചായത്തില്‍ നിന്നുള്ള 12 ഷൂട്ടര്‍മാരുടെയും തിരുവമ്പാടിയില്‍ നിന്നെത്തിയ നാല് ഷൂട്ടര്‍മാരുടെയും നേതൃത്വത്തിലാണ് കാട്ടുപന്നിവേട്ട നടത്തിയത്.

കാട്ടുപന്നി ശല്യം ഏറെയുള്ള മേഖലകളില്‍ വിവിധ സംഘങ്ങളായി തിരഞ്ഞാണ് വേട്ട നടത്തുക. വേട്ടനായ്ക്കളെ ഉപയോഗിച്ച് തോട്ടങ്ങല്‍ലുള്ള കാട്ടുപന്നികളെ പുറത്ത് ചാടിച്ച് പൂര്‍ണമായി ഉന്‍മുലനം ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതര്‍.കൃഷിയിടത്തില്‍ കപ്പ, ചേന, ചേമ്പ്, വഴ തുടങ്ങിയ കൃഷികള്‍ നശിപ്പിക്കുന്നത് പതിവായതോടെയാണ് പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ കാട്ടുപന്നികളെ ഉന്‍മുലനം ചെയ്യുന്ന പദ്ധതിയക്ക് രൂപം നല്‍കിയതെന്ന് പ്രസിഡണ്ട് ലിസി സാബു പറഞ്ഞു

പഞ്ചായത്തിലെ 19 വാര്‍ഡുകളിലും സംഘം തിരച്ചില്‍ നടത്തി. കാട്ടുപന്നി ശല്യം രൂക്ഷമായ പാതിരി ,കുടിയാന്‍മല, മാടല്‍, വടാനക്കവല, സുരഭിക്കവല തുടങ്ങിയ പ്രദേശങ്ങളിലെ കാട് മുടി കിടക്കുന്ന സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന നടത്തും. പകലും രാത്രിയുമായി കാട്ടുപന്നിവേട്ട നടത്താനുള്ള തയ്യാറെടുപ്പിലാണ് ഷൂട്ടര്‍ പാനലംഗങ്ങള്‍