വാലൻ്റയിൻസ് ഡേ പ്രമാണിച്ച് റിസോർട്ടുകളിലും, ഹോം സ്റ്റേകളിലും മറ്റും
ഇതര സംസ്ഥാനക്കാരടക്കമുള്ളവർ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള സാധ്യത മുൻനിർത്തി    പോലീസ് നടത്തിയ പരിശോധനയിൽ കാട്ടിക്കുളം - മാനന്തവാടി റോഡിലെ മജിസ്ട്രേറ്റ് കവലയിൽ വെച്ച് കഞ്ചാവുമായെത്തിയ  ഗുജറാത്ത് സ്വദേശിയെ പിടികൂടി. സൂറത്തിൽ താമസിക്കുന്ന ക്രുണാൽ
കബൂത്തർവാല (32)യെയാണ് 34 ഗ്രാം കഞ്ചാവുമായി തിരുനെല്ലി എസ് ഐ എം എ സനിൽ, എസ് സി പി ഒ സുജീഷ്, സി പി ഒ മാരായ ഷക്കീർ ,ജോബിൻസ്, സുജിൻ, മുരളീകൃഷ്ണൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.