കാര്‍ബണ്‍ നെഗറ്റീവ് പദവി നേടി അപ്പപ്പാറയിലെ തിരുനെല്ലി മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍. സംസ്ഥാനത്ത് ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന ഫോറസ്റ്റ് സ്റ്റേഷനാണ് തിരുനെല്ലി. അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്‍ബണിനേക്കാള്‍ കൂടുതല്‍ ആഗിരണം ചെയ്യുന്ന സജ്ജീകരണങ്ങള്‍ ഒരുക്കിയതിലൂടെയാണ് തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. ഊര്‍ജ്ജം ലാഭത്തിന് സ്വികരിച്ച മാര്‍ഗങ്ങള്‍, പുനരുപയോഗ ഊര്‍ജത്തിന്റെ ഉപയോഗം, ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, വച്ചുപിടിപ്പിച്ച മരങ്ങളുടെ സാന്നിധ്യം എന്നിവ വിലയിരുത്തിയാണ് ഹരിതകേര മിഷന്‍ ഈ അംഗീകാരം തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന് നല്‍കിയത്.
Comments (0)
No comments yet. Be the first to comment!