ബാവലിയില്‍ പോലീസ് ചെക്ക് പോസ്റ്റില്‍ പതിവ് പരിശോധനക്കിടെ മാരകമയക്കു മരുന്ന് ഗുളികയുമായി മണിപ്പൂര്‍ സേനാപതി സ്വദേശിനി ബിംല തമങ് (30) നെയാണ് തിരുനെല്ലി പോലീസ് എസ്.ഐ എം. എ സനിലും സംഘവും, ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് അംഗ ങ്ങളും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. 8 ക്യാപ്‌സളുകള്‍ അടങ്ങിയ ഗുളികയാണ് പോലീസ് ഇവരില്‍ നിന്നും കണ്ടെത്തിയത്. പോലീസിനെ കണ്ട് പരിഭ്രമിച്ചു നിന്ന യുവതിയെ  സംശയം തോന്നിയ പോലീസ് സംഘം പരിശോധിച്ചപ്പോള്‍ ആണ് ഗുളിക പിടികൂടിയത്.എഎസ്‌ഐ ശിവന്‍, എസ്.സി.പിഒ പി.എം ലതീഷ്, സിപിഓമാരായ എ.ആര്‍. ജിതിന്‍, മനീഷ്, സി.ജെ രമ്യ, സുരേഷ്, എസ്.ഐ മെര്‍വിന്‍ ഡിക്രൂസ് എന്നിവര്‍  സംഘത്തില്‍ ഉണ്ടായിരുന്നത്.