സുല്‍ത്താന്‍ ബത്തേരി കട്ടയാട് വളര്‍ത്തു നായയെ പുലി ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. കട്ടയാട് എടമലയില്‍ ബിജുവിന്റെ കൂട്ടിലുണ്ടായിരുന്ന നായ യെയാണ് പുലി ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. കൂട് തകര്‍ത്താണ് നായയെ പുലി ആക്രമിച്ചത്. നായയുടെ കരച്ചില്‍ കേട്ട് ഇവിടെ വാടകക്ക് താമസിക്കുന്നവര്‍ പുറത്തിറങ്ങി ലൈറ്റിട്ടപ്പോഴേക്കും പുലി ഇരുളില്‍ മറഞ്ഞു.പുലി വീട്ടുമുറ്റത്തുകൂടെ നടന്നു വരുന്ന ദൃശ്യം സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവമറിഞ്ഞ് വനം വകുപ്പ് ആര്‍ ആര്‍ ടിയെത്തി സ്ഥലത്ത് പരിശോധനയും നടത്തി. വളര്‍ത്തു നായയ്ക്കു നേരെ പുലിയുടെ ആക്രമണം ഉണ്ടായതോടെ ആളുകള്‍ ഭയത്തിലാണ്.