കളനാശിനി അടിച്ച് കായ്ക്കനായ കാപ്പിച്ചെടിള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. മീനങ്ങാടി വട്ടത്തുവയല്‍ കോട്ടൂര്‍ പാടശേഖരത്തിനടുത്തുള്ള കാപ്പിച്ചെടികളിലാണ് സമൂഹ്യവിരുദ്ധര്‍ കളനാശിനി അടിച്ചത്.
കാര്‍ഷിക വൃത്തിയിലൂടെ ഉപജീവനം നടത്തുന്ന പരമ്പര്യ കര്‍ഷകരാണ് മീനങ്ങാടി വട്ടത്തുവയന്‍ വാസുവും സഹോദരനും ഇവരുടെ കുടുംബവും. കോട്ടൂര്‍ പാടശേഖരത്തിനടത്തുള്ള ഇവരുടെ കൃഷി സ്ഥലത്താണ് കളനാശിനി അടിച്ച് കാപ്പിച്ചെടികള്‍ നശിപ്പിച്ചത്. രണ്ട് വര്‍ഷം മുന്‍പ് ഇവരുടെ കാപ്പിച്ചെടികള്‍ പിഴുതെടുത്ത് നശിപ്പിച്ചിരുന്നു. നേരത്തെ ഇവരുടെ വാഴയിലെ മൂക്കാത്ത കായ്കള്‍ പറിച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. വലിയ നഷ്ടമുണ്ടായെന്നും ക്രൂരന എന്തിനാണെന്നുമാണ് ഈ കര്‍ഷകര്‍ ചോദിക്കുന്നത്.
സംഭവത്തില്‍ മീനങ്ങാടി പൊലീസിലും കൃഷി ഓഫീസിലും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. നിലവിന്‍ പാകാമായ ഇവരുടെ നെല്ലും സാമൂഹ്യവിരുദ്ധര്‍ നശിപ്പിക്കുമോ എന്ന ആശങ്കയിലാണിവര്‍
Comments (0)
No comments yet. Be the first to comment!