ബത്തേരി: മുത്തങ്ങയില്‍ അതിമാരക മയക്കുമരുന്നായ 53.48 ഗ്രാം എം.ഡി.എം.എയുമായി ഒക്ടോബറില്‍ മൂന്നു പേരെ പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ആലപ്പുഴ, മാന്നാര്‍, നെല്ലിക്കോമത്ത് വി. വിഷ്ണു(25)വിനെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ 3 പേര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ക്ക് ബാംഗ്ലൂളുരുവില്‍ വെച്ച് വിഷ്ണുവാണ് എംഡിഎംഎ വിറ്റത്. വിഷ്ണു മാന്നാര്‍ സ്റ്റേഷനിലെ വധശ്രമക്കേസിലുള്‍പ്പെട്ടയാളാണ്. 09.10.2025നാണ് കര്‍ണാടക ഭാഗത്തുനിന്നും വരികയായിരുന്ന കെ.എല്‍ 56 എക്‌സ് 6666 നമ്പര്‍ കാറില്‍ എം.ഡി.എം.എ കടത്തിയതിന് കോഴിക്കോട് സ്വദേശികളായ ബേയ്പ്പൂര്‍ നടുവട്ടം കൊന്നക്കുഴി വീട്ടില്‍ കെ അഭിലാഷ് (44), നടുവട്ടം അദീബ് മഹല്‍ വീട്ടില്‍ അദീബ് മുഹമ്മദ് സാലിഹ് (36), കക്കോടി കല്ലുട്ടിവയല്‍ വീട്ടില്‍ അബ്ദുള്‍ മഷൂദ് (22) എന്നിവരെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്.
Comments (0)
No comments yet. Be the first to comment!