സുല്‍ത്താന്‍ ബത്തേരി: ബത്തേരി നഗരസഭയിലേക്ക് മത്സരിക്കുന്ന യു.ഡി.എഫില്‍ കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചര്‍ച്ചകള്‍  പൂര്‍ത്തിയാക്കി കോണ്‍ഗ്രസ് ഇന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. 36 ഡിവിഷനുകളില്‍ 21 ഡിവിഷനുകളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. പതിനാലെണ്ണത്തില്‍ മുസ്ലിംലീഗുമാണ് മത്സരിക്കുന്നത്. അവശേഷിക്കുന്ന ഒരു സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫിന് നല്‍കാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ബത്തേരി ടൗണ്‍ ഡിവിഷനാണ് ജോസഫ് വിഭാഗത്തിനായി മാറ്റിവെച്ചിരിക്കുന്നത്.  ഇതില്‍ ഇന്ന് അന്തിമതീരുമാനമുണ്ടാകുമെന്നാണ് നേതാക്കള്‍ പറയുന്നത്. അതേസമയം മുന്നണിമര്യാദ പാലിച്ചില്ലെന്നാരോപിച്ച് തേലംപറ്റ ഡിവിഷനില്‍ തനിച്ചു മത്സരിക്കുമെന്ന് കഴിഞ്ഞദിവസം ജോസഫ് വിഭാഗം നേതാക്കള്‍ പറഞ്ഞിരുന്നു. ഡിവിഷന്‍ നമ്പര്‍ പേര് സ്ഥാനാര്‍ഥി പേര് എന്നക്രമത്തില്‍ 3.ചേനാട് ജേക്കബ് പഴുക്കുടി, 5. ഓടപ്പള്ളം- സുജിത്ത്, 6. വേങ്ങൂര്‍ സൗത്ത്- സംഷാദ് പി, 7.പഴേരി- വിനോദ് സി, 8. കരുവള്ളിക്കുന്ന്- പ്രീത ഇ.എ, 10. കോട്ടക്കുന്ന്- ശാലിനി രാജേഷ്, 11. കിടങ്ങില്‍- ബിനോയ് പൂച്ചക്കുഴി, 12. കുപ്പാടി- കനകമ്മ ബാബു, 13. തിരുനെല്ലി- റിനുജോണ്‍, 14. മന്തണ്ടിക്കുന്ന്- രാധാരവീന്ദ്രന്‍, 15. സത്രംകുന്ന്- നിസി അഹമ്മദ്, 16. ചെരൂര്‍കുന്ന്-  ഇന്ദ്രജിത്ത്, 17. പാളാക്കര- പ്രമോദ് പാളാക്കര, 18. തേലംപറ്റ- യൂനുസ് അലി വി.എം, 19. തൊടുവട്ടി- രാധാമഹാദേവന്‍, 24. കട്ടയാട് -നിഷാസാബു, 28. കല്ലുവയല്‍- ലീല പാല്‍പ്പാത്ത്, 29. പൂമല- യശോദ, 32. പൂതിക്കാട്- ലീല സുധാകരന്‍, 34. മന്തംകൊല്ലി- സിന്ധു അനില്‍, 35. പഴുപ്പത്തൂര്‍- ബാബു പഴുപ്പത്തൂര്‍.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.എല്‍ പൗലോസ്, ഡി.പി രാജശേഖരന്‍, കെ.ഇ വിനയന്‍, സംഷാദ്മരക്കാര്‍, ഉമ്മര്‍കുണ്ടാട്ടില്‍, ആര്‍. രാജേഷ്‌കുമാര്‍ എന്നിവരാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.