കോവിഡ് പ്രതിരോധ മരുന്നുകള്‍; അമിത ഉപയോഗം ആപത്ത് നീതി- ആയോഗ്

0

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിശ്വസ്ത സ്രോതസില്‍ നിന്നല്ലാതെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയം ചികിത്സ പാടില്ലെന്ന് വ്യക്തമാക്കി നീതി ആയോഗ്. കൂടാതെ കോവിഡ് ചികില്‍സാ പ്രോട്ടോക്കോളില്‍ ഉള്‍പ്പെടുത്തിയ മരുന്നുകള്‍ ആണെങ്കിലും അമിതമായ ഉപയോഗം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുമെന്നും നീതി ആയോഗ് അംഗം വികെ പോള്‍ കൂട്ടിച്ചേര്‍ത്തു.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രോഗികള്‍ മുഖാവരണം ധരിക്കുക, തുടര്‍ച്ചയായ പനിയുണ്ടെങ്കില്‍ പാരസിറ്റമോള്‍ കഴിക്കുക, ചുമയ്ക്ക് സിറപ്പ്, കൃത്യമായ ഇടവേളകളില്‍ ആഹാരം, വെള്ളം, വിശ്രമം തുടങ്ങിയ കാര്യങ്ങളാണ് രോഗ പ്രതിരോധത്തിനായി സ്വീകരിക്കേണ്ടത്.

അതേസമയം തന്നെ കോവിഡ് വാക്സിനുകള്‍ പ്രതിരോധ കുത്തിവെപ്പുകള്‍ ആണെന്നും, വാക്സിന്‍ എടുത്താലും കോവിഡ് ബാധിച്ചാലും രോഗം വീണ്ടും വരാനുള്ള സാധ്യതയുണ്ടെന്നും നീതി ആയോഗ് വ്യക്തമാക്കി. എന്നാല്‍ വാക്സിന്‍ എടുക്കുന്നത് കൊണ്ടുള്ള വലിയ ഗുണം രോഗം വന്നാലും അത് തീവ്രമാകില്ല എന്നതാണ്. രോഗത്തെ അകറ്റാനുള്ള ഏറ്റവും മികച്ച മാര്‍ഗം മുഖാവരണം ധരിക്കുകയാണെന്നും നീതി ആയോഗ് അംഗം വികെ പോള്‍ കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.

error: Content is protected !!