മഴക്കെടുതി

ബീനാച്ചിക്ക് സമീപം മരം വീണ് ഗതാഗതം നിലച്ചു
സുല്‍ത്താന്‍ ബത്തേരി -പനമരം റോഡില്‍ ബീനാച്ചിക്ക് സമീപമാണ് റോഡിന് കുറുകെ മരം വീണത്. ഇതുവഴിയുളള ഗതാഗതം തടസ്സപ്പെട്ടു.

വീടിന്റെ മതില്‍ തകര്‍ന്നു
കുഴി നിലംകുഴിയംപ്ലക്കല്‍ ലീലയുടെ വീടിന്റെ മതില്‍ ആണ് ശക്തമായ കാറ്റിലും മഴയിലും തകര്‍ന്നത് .

ക്വാര്‍ട്ടേഴ്സിനു മുകളില്‍ കവുങ്ങ് കടപുഴകി വീണു
പനമരം കീഞ്ഞ്കടവ് സുലൈമാന്റെ ഉടമസ്ഥതയിലുള്ള ക്വട്ടേഴ്സിന് മുകളിലാണ് ഇന്ന് രാവിലെ ഏഴുമണിയോടെ കവുങ്ങ് വീണത്. മേല്‍ക്കൂര തകര്‍ന്നു. ആളപായമില്ല.

മരം വീണ് വീടിന്റെ മേള്‍ക്കൂര തകര്‍ന്നു
മേപ്പാടി ചുളിക്ക ചോലശ്ശേരി നിഷാലിന്റെ വീടിന്റെ മേല്‍ക്കൂരയാണ് കഴിഞ്ഞ രാത്രി 9 മണിയോടെ ശക്തമായ കാറ്റിലും മഴയിലും തകര്‍ന്നത്. ആളപായമില്ല.

പേര്യയില്‍ മരംവീണ് ഗതാഗത തടസ്സം.
പേര്യ 36 ല്‍ രാവിലെ എട്ടരയോടെയാണ് മരം റോഡിലേക്ക് മറിഞ്ഞു വീണത്. നെടുംപൊയില്‍ മാനന്തവാടി റോഡില്‍ ഗതാഗതം തടസപ്പെട്ടു. മാനന്തവാടി അഗ്നി രക്ഷാ യൂണിറ്റ് എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *