തേറ്റമല കരുവാന്‍കുന്നേല്‍ ജോയിയുടെ ഒന്നര വയസ്സുള്ള പശുക്കിടാവിനെ ആണ് തെരുവുനായ്ക്കള്‍ കടിച്ചു കൊന്നത്. കഴിഞ്ഞദിവസം രാത്രിയാണ് ജോയിയുടെ പശു ഫാമില്‍ കയറിയ തെരുവുനായ്കള്‍ മൂന്ന് പശുക്കിടാങ്ങളില്‍ ഒരു പശുക്കിടാവിനെ കൊന്നു തിന്നത്. രാവിലെ ഫാമിലെത്തിയ ജോയ് തെരുവ് നായകളെ ഓടിച്ചു വിടുകയായിരുന്നു. ഈ പ്രദേശത്ത് നായ ശല്യം ഇപ്പോള്‍ രൂക്ഷമായിരിക്കുകയാണ്.
പശുക്കിടാവിനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു
