സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡിട്ടു. ചരിത്രത്തില്‍ ആദ്യമായി പവന് 75,000 കടന്നാണ് സ്വര്‍ണവിലയിലെ കുതിപ്പ്. ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വര്‍ധിച്ച് യഥാക്രമം 9380 രൂപയും 75,040 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞമാസം 14ാം തീയതി ആയിരുന്നു ഗ്രാമിന് 9320 രൂപയും പവന് 74560 രൂപയുമായി ഇതിന് മുമ്പ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 40 ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വര്‍ണവില വീണ്ടും റെക്കോഡ് പുതുക്കി പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്.