തൃശൂരില്‍ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍
കേരള ടീമിനായി 20 മെഡലുകള്‍ നേടി വയനാടിന്റെ 13 താരങ്ങള്‍ ദേശീയ ടീമില്‍ ഇടം പിടിച്ചു.സെപ്തംബര്‍ 11 മുതല്‍ 23 വരെ ബള്‍ഗേറിയയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ അമല്‍ ജോണ്‍സണ്‍, നവീന്‍ എം.വി, ഋതു നന്ദ സുരേഷ്, എലെയ്ന്‍ ആന്‍ നവീന്‍, സുദര്‍ശന രാജന്‍, ജോസ് വില്‍സണ്‍, വിധുല്‍ എ സി, അഭിനവ് മഹാദേവ്, മുഹമ്മദ് റിഷാന്‍ എം.ആര്‍, നവീന്‍ പോള്‍, രാജു വി.ജെ, തോമസ് ടി.പി, അഷിന്‍ സലിന്‍ തോമസ് എന്നിവര്‍ ഇന്ത്യന്‍ ജഴ്‌സിയണിയും.
കൈ കരുത്തിന്റെ ലോക വേദിയില്‍ മാറ്റുരയ്ക്കാന്‍ വയനാടിന്റെ 13 താരങ്ങള്‍
