സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട, പഠനമികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനം മെച്ചപ്പെടുത്തുന്നതിനായി അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. നാലാം തരത്തിലും ഏഴാം തരത്തിലും ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. കാടര്‍, കുറുമ്പര്‍, ചോലനായ്ക്കര്‍, കാട്ടുനായ്ക്കര്‍, കൊറഗ സമുദായക്കാരില്‍ ബി ഗ്രേഡ് വരെയുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കരുത്. അപേക്ഷകര്‍ ഐടിഡിപി/ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം, ജാതി-വരുമാന സര്‍ട്ടിഫിക്കറ്റ്, മുന്‍ വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ് (പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയത്),ആധാര്‍, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പ്, മുന്‍ഗണന ഇനങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂലായ് 18 നകം ഐടിഡിപി ഓഫീസിലോ കല്‍പ്പറ്റ, കണിയാമ്പറ്റ, വൈത്തിരി, പിണങ്ങോട്, പടിഞ്ഞാറത്തറ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ അപേക്ഷ നല്‍കണം.
ഫോണ്‍: 04936 202232.
അയ്യങ്കാളി ടാലന്റ് സെര്‍ച്ച് & ഡവലപ്പ്‌മെന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
