ഇന്നലെ രാവിലെയാണ് മേഖലയില്‍ കുട്ടിയാന അടക്കം 6 കാട്ടാനകള്‍ തമ്പടിച്ചത്. മണിക്കൂറകള്‍ നീണ്ട ശ്രമത്തിനിടെ രാത്രി ഒന്‍പതുമണിയോടെയാണ് ആനക്കൂട്ടത്തെ ചാരിറ്റി തളമില വഴി പുഴകടത്തി വേങ്ങാക്കോട് വനമേഖലയിലേക്ക് കടത്താന്‍ സാധിച്ചത്. സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമന്‍, വൈത്തിരി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ.പി. ശ്രീജിത്ത്, മേപ്പാടി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ. ബീരാന്‍കുട്ടി, കല്പറ്റ റെയ്ഞ്ച് ഓഫീസര്‍ കെ. ഹാഷിഫ്, കല്പറ്റ ആര്‍ആര്‍ടി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ രഞ്ജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ദൗത്യം.