സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ആയുധങ്ങളുമായി ഗുണ്ടാസംഘങ്ങള്‍ നടുറോഡില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പ്രതികളിലൊരാള്‍ കൂടി മലപ്പുറത്ത് പിടിയില്‍. മലപ്പുറം മുന്നിയൂര്‍ എ സി ബസാര്‍ എരഞ്ഞിക്കല്‍ വീട്ടില്‍ ഫൈസലി (43)നെയാണ് വൈത്തിരി പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം പന്ത്രണ്ടായി.
കേസെടുത്തതിനെ തുടര്‍ന്ന് ഫോണ്‍ ഉപയോഗിക്കാതെ ഇയാള്‍ ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍മാരായ സി. രാംകുമാര്‍, എച്ച്. അഷ്റഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാലു ഫ്രാന്‍സിസ്, ടി. എച്ച് ഉനൈസ്, സിവില്‍ പോലീസ് ഓഫീസര്‍ എഫ്. പ്രമോദ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
പൊഴുതന സ്വദേശികളായ അമ്പലകളപുരയ്ക്കല്‍ റാഷിദ് (31), പാറക്കുന്ന്, നിലാപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (34), കരിയാട്ട്പുഴില്‍ ഇബ്രാഹിം (38), തനിയാട്ടില്‍ വീട്ടില്‍ നിഷാം (32), പട്ടര്‍ മഠം വീട്ടില്‍ മുബഷിര്‍ (31), ഒളിയമട്ടത്തില്‍ വീട്ടില്‍ സൈജു (41) എന്നിവരെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട്, മലപ്പുറം സ്വദേശികളായ അരീക്കോട്, മൂര്‍ക്കനാട്, നടുത്തൊടിക വീട്ടില്‍ എന്‍.ടി. ഹാരിസ്(29), അരീക്കോട്, കരിക്കാടന്‍ വീട്ടില്‍ ഷറഫൂദ്ദീന്‍(38), കരിക്കാടന്‍ വീട്ടില്‍ കെ.കെ. ഷിഹാബ്ദീന്‍(35), ഉരങ്ങാട്ടേരി, കാരാത്തോടി വീട്ടില്‍ കെ.ടി. ഷഫീര്‍(35) എന്നിവരെയും മലപ്പുറം, വണ്ടൂര്‍, കരിപ്പത്തൊടിക വീട്ടില്‍ താജ് റഹീം(34) എന്നയാളെ ജൂണ്‍ 19 ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ വെച്ചും അറസ്റ്റ് ചെയ്തിരുന്നു.