മാനന്തവാടി: വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മാനന്തവാടി, പാണ്ടിക്കടവ്, ചോലമലയിൽ വീട്ടിൽ ജെ. ജിജോ(34)യെയാണ് മാനന്തവാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ പി. റഫീക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ജിജോ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട് പോലീസ് നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നയാളാണ്. ഇയാൾക്ക് മാനന്തവാടി, വെള്ളമുണ്ട, പനമരം പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.