ബംഗാൾ സ്വദേശിയായ അതിഥി തൊഴിലാളിഅജിതാ ബീഗമാണ് ഇന്ന് വൈകിട്ട് നാല് മണിയോടെ ആശുപത്രി യാത്രാമധ്യേ ആംബുലൻസിൽ പ്രസവിച്ചത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി പേര്യ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഭർത്താവ് റഫീഖുൾ ഇസ്ലാമിനോടൊപ്പം എത്തിയെങ്കിലും പേര്യയിൽ പ്രസവ സംബന്ധമായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മാനന്തവാടി മെഡിക്കൽ കോളേ ജിലേക്ക് റഫർ ചെയ്യുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമദ്ധ്യേ തലപ്പുഴ നാൽപ്പത്തിനാലിൽ വെച്ച് യുവതി പെൺ കുഞ്ഞിനെ പ്രസവിക്കുക യായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
മാനന്തവാടിയിൽ അതിഥി തൊഴിലാളിആംബുലൻസിൽ പ്രസവിച്ചു
