സുല്‍ത്താന്‍ ബത്തേരി അമ്പലവയല്‍ ആയിരംക്കൊല്ലി പ്രീതാ നിവാസില്‍ പ്രഭാത് എ സി ആണ് പിടിയിലായത്. വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 37 ലിറ്റര്‍ മദ്യമാണ് പിടികൂടിയത്.

2025 -ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വയനാട് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം നല്‍കിയ രഹസ്യ വിവരത്തിന് അടിസ്ഥാനത്തില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ സാബു സി. ഡി യും പാര്‍ട്ടിയും അമ്പലവയല്‍ ആയിരംകൊല്ലി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.  പരിശോധന സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരിദാസ്.സി.വി ,പ്രിവന്റീവ് ഓഫീസര്‍മാരായ പി. കൃഷണന്‍കുട്ടി, അനീഷ്  എ.എസ്, വിനോദ് പി.ആര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രഘു എം എ, മിഥുന്‍ കെ, സുരേഷ് എം, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രസാദ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ഫസീല. ടി  എന്നിവരും ഉണ്ടായിരുന്നു. ഓണത്തിന്റെ ഭാഗമായി ജില്ലയില്‍ ഉടനീളം കര്‍ശന പരിശോധനകളാണ് നടത്തിവരുന്നത് എന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ.ജെ.ഷാജി അറിയിച്ചു.