കല്‍പ്പറ്റ നഗരത്തിലെ ഭക്ഷണശാലകളില്‍ വ്യാപക പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഹെല്‍ത്ത് കാര്‍ഡ്, ജലപരിശോധന റിപ്പോര്‍ട്ട് എന്നിവ ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ കണ്ടെത്തി. പഴകിയ ഭക്ഷണ സാധനങ്ങള്‍ ഫ്രീസറുകളില്‍ സൂക്ഷിച്ചതും കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ ആലിബാബ & 41 ഡിഷസ്, മലബാര്‍ ബേക്ക്‌സ് & ഡ്രിങ്ക്സ്, ചുങ്കം ജംഗ്ഷന്‍ സമീപത്തെ വനിതാ മെസ്സ് എന്നിവയ്ക്ക് പിഴ ചുമത്തി നോട്ടീസ് നല്‍കി. ക്ലീന്‍ സിറ്റി മാനേജര്‍ കെ. സത്യന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആരോഗ്യ ഇന്‍സ്‌പെക്ടര്‍മാരും പങ്കെടുത്തു. പരിശോധനകള്‍ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് നഗരസഭ അറിയിച്ചു.