കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ഏ.ജിഷ്ണുവും സംഘവും വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡില്‍ വില്‍പ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍. വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂര്‍ വീട്ടില്‍ കുഞ്ഞനന്തന്‍.സി.ജി (57) ആണ് അറസ്റ്റിലായത്. റെയിഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് മുസ്തഫ.ടി ,  പ്രജീഷ്.എം.വി , ശ്രീജിത്ത്.ടി , വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സിബിജ.പി.പി എന്നിവര്‍ പങ്കെടുത്തു. കല്‍പറ്റ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ വൈത്തിരി സബ് ജയിലില്‍ റിമാന്റ് ചെയ്തു.