ഗതാഗത നിയമലംഘന ലംഘനങ്ങളുമായി ബന്ധപ്പെട്ട് പോലീസ് ചുമത്തിയ വാഹന ചലാനുകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി വയനാട് ജില്ലാ പൊലീസ്. 2024 ഡിസംബര്‍ 31 വരെ കോടതിയിലെത്തിയതതും അല്ലാത്തതുമായ കേരള പോലീസ് ചുമത്തിയ എല്ലാ (ഇ-ചലാന്‍) പിഴകളും തിരിച്ചെടുത്ത് 50% ഇളവോടെ നേരിട്ട് അടച്ച് തീര്‍ക്കാം. ഇതിനായി ജില്ലയിലെ മൂന്ന് ട്രാഫിക് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച്  അദാലത്ത് നടക്കും. ഏപ്രില്‍ 26ന് മാനന്തവാടി, ബത്തേരി ട്രാഫിക് യൂണിറ്റുകളിലും 28ന് കല്‍പ്പറ്റ ട്രാഫിക് യൂണിറ്റിലുമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. യു.പി.ഐ, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ മുഖേന മാത്രമേ പണം സ്വീകരിക്കുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ക്ക് ബന്ധപ്പെടുക;9562048038, 9947602016.