റേഷന്‍ കാര്‍ഡ് തരം മാറ്റാം  

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന (പി.എച്ച്.എച്ച്) വിഭാഗത്തിലേക്ക് തരംമാറ്റുന്നതിന് അപേക്ഷിക്കാം. അപേക്ഷകര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, സ്വന്തമായി വീടുള്ളവര്‍ വീടിന്റെ വിസ്തീര്‍ണ്ണത്തിന്റെ സാക്ഷ്യപത്രം, നികുതി ചീട്ടിന്റെ പകര്‍പ്പ്, ബി.പി.എല്‍ ലിസ്റ്റിലുള്‍പ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങള്‍, സി.എസ്.സി സേവനങ്ങള്‍ മുഖേന ഫെബ്രുവരി 20 വരെ  അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ - 04936 255 222 (വൈത്തിരി) 04936 220213 (സുല്‍ത്താന്‍ ബത്തേരി) 04935 240252 (മാനന്തവാടി)

അധ്യാപക നിയമനം

കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലത്തിലേക്ക്  അധ്യാപക തസ്തികയിലേക്ക് താത്ക്കാലികനിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 24 ന് രാവിലെ ഒന്‍പതിന് സ്‌കൂളില്‍ നടക്കുന്ന കുടിക്കാഴ്ചയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ kalpetta.kvs.ac.in ല്‍ ലഭിക്കും. ഫോണ്‍- 04936 298400.

ഇന്‍സിനറേറ്റര്‍ ഉദ്ഘാടനം ചെയ്തു

ഹരിത കേരളം മിഷന്‍  കണിയാമ്പറ്റ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്ഥാപിച്ച ഇന്‍സിനറേറ്റര്‍  കണിയമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി യൂസഫ് ഉദ്ഘാടനം ചെയ്തു. ശുചിത്വ ആരോഗ്യവും പരിസ്ഥിതിയും പദ്ധതിയുടെ ഭാഗമായാണ് സ്‌കൂളില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചത്. ഹരിത കേരളം മിഷന്‍ ബ്ലോക്ക്  കോ-ഓര്‍ഡിനേറ്റര്‍ പി.എം മഞ്ജു വിദ്യാര്‍ത്ഥിനികള്‍ക്ക്  ബോധവത്കരണ ക്ലാസ്സ് നല്‍കി. വാര്‍ഡ് അംഗം ടി.മണി അധ്യക്ഷനായ പരിപാടിയില്‍ അധ്യാപിക കമറുന്നിസ ലൈല, എസ്.എം.സി  ചെയര്‍മാന്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

ടെന്‍ഡര്‍ ക്ഷണിച്ചു

സുല്‍ത്താന്‍ ബത്തേരി ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 118 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ്  വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 24 ന് രാവിലെ 11.30 നകം നല്‍കണം.  ഫോണ്‍- 04936 222844.

കല്‍പ്പറ്റ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ 133 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ്  വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് രണ്ടിനകം ഓഫീസില്‍ ലഭിക്കണം. ഫോണ്‍- 04936 201110, 9446042395.