എമിലി - മണിയന്‍കോട് റോഡില്‍ നഗരസഭ മിനി മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററിന് താഴെയാണ് മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നത്. രാത്രിയില്‍ വാഹനങ്ങളില്‍ എത്തിയാണ് സാമൂഹ്യവിരുദ്ധര്‍ ഇവിടെ മാലിന്യം തള്ളുന്നത്. ഗാര്‍ഹിക മാലിന്യങ്ങള്‍ ഉള്‍പ്പെടെ ചീഞ്ഞളിഞ്ഞ നിലയിലായതിനാല്‍ പ്രദേശത്ത് മുഴുവന്‍ രൂക്ഷമായ ദുര്‍ഗന്ധമാണ്. പ്രദേശവാസികള്‍ക്ക് റോഡിലൂടെ നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. മാലിന്യങ്ങള്‍ ചിതറിക്കിടക്കുന്നതിനാല്‍ തെരുവുനായ ശല്യവും രൂക്ഷമാണ്. നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടി ഉണ്ടായിട്ടില്ലെന്നും ആക്ഷേപം.
Comments (0)
No comments yet. Be the first to comment!