പനമരം ഓണിവയലിലെ മുളപ്പാലം മാറ്റി കോണ്‍ക്രീറ്റ് പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നരസിപ്പുഴ കടക്കാന്‍ നിരവധി പേര്‍ ആശ്രയിക്കുന്ന മുളപ്പാലം ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണ്.
ഓണിവയല്‍ , പാറവയല്‍ ഉന്നതി നിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ നരസിപ്പുഴ കടക്കാന്‍ ഈ പാലത്തിനെയാണ് ആശ്രയിക്കുന്നത്. പാലം ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. അങ്കണവാടിയിലേക്കും സ്‌കൂളിലേക്കും വിദ്യാര്‍ഥികള്‍ ഈ പാലം കടന്നാണ് പോകുന്നത്. രക്ഷിതാക്കള്‍ കൂടെ പോയാണ് കുട്ടികളെ പാലം കടത്തുന്നത്. മുളപ്പാലത്തിലെ ചീളുകളില്‍ പലതും പൊളിഞ്ഞിട്ടുണ്ട്. ചിലത് ദ്രവിക്കുകയും ചെയ്തിട്ടുണ്ട്. താല്‍ക്കാലിക പാലത്തിന് പകരം കോണ്‍ക്രീറ്റ് പാലം നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ അധികൃതര്‍ അവഗണന തുടരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. വിഷയത്തില്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
No comments yet. Be the first to comment!