പനമരം ചുണ്ടക്കുന്നു കൈപ്പാട്ടുകുന്ന് റോഡ് പാടെ തകര്‍ന്ന് നാട്ടുകാര്‍ക്ക്  നടുവൊടിക്കുന്ന ദുരിതയാത്ര. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

ചുണ്ടക്കുന്ന് - കൈപ്പാട്ടുകുന്ന് റോഡിലൂടെ യാത്ര ചെയ്യാന്‍ ആരുമൊന്ന് മടിക്കും. മൂന്ന് കിലോമീറ്ററോളം വരുന്ന റോഡിന്റെ ഭൂരിഭാഗം ഭാഗങ്ങളും പാടെ തകര്‍ന്ന അവസ്ഥയിലാണ്. പൊട്ടിപൊളിഞ്ഞ റോഡില്‍ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ടാറിങ് പൂര്‍ണമായും ഇളകി മാറിയിട്ടുണ്ട്. കുഴികളില്‍ ചാടി വാഹനങ്ങളുടെ അടിഭാഗം തട്ടുന്നതും പതിവാണ്. ഡ്രൈനേജ് ഇല്ലാത്തതിനാല്‍ മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഇതാണ് റോഡിന്റെ  തകര്‍ച്ചക്ക് ആക്കം കൂടുന്നത്. മഴക്കാലത്ത് റോസിലൂടെ കാല്‍നടയാത്ര പോലും ദുസ്സഹമാണ്. ആലിഞ്ചോട്ടില്‍ ഉന്നതി നിവാസികള്‍ ഉള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡാണിത്. റോഡിന്റെ ശേചനീയാവസ്ഥ പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ ശണമായ സമരമാരംഭിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.