കെ.എസ്.ഇ.ബി. പോസ്റ്റില്‍ കേബിള്‍ കെട്ടുന്നതിന് അമിത ചാര്‍ജി ഈടാക്കാതെ നൂറ് രൂപ എന്ന ഹൈകോടതി വിധി നടപ്പിലാക്കണമെന്ന് കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  ഒരുപാട് സമരങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ഒടുവിലാണ് കെ.എസ്.ഇ.ബി. പോസ്റ്റുകള്‍ക്ക് 100 രൂപ വാടക എന്ന വിധി ഹൈകോടതിയില്‍ നിന്നും  സംഘടന നേടിയെടുക്കുന്നത്.

എന്നാല്‍ ഈ വിധി നടപ്പിലാക്കാതെ പുതിയ നിബന്ധനകളുമായി വന്ന് പുതിയ വാദമുഖങ്ങള്‍ ഉയര്‍ത്തി വിധി ലംഘിക്കുകയാണ് ചെയ്യുന്നത്.   ഇന്റര്‍നെറ്റ് വിതരണം ചെയ്യുന്നു എന്ന വാദമാണ് ഉന്നയിക്കുന്നത്.കേബിള്‍ ടി.വി.യുടെ പുതിയ പതിപ്പാണ് ഐ.പി. ടി വി. ഇത് പ്രവര്‍ത്തിക്കുന്നത് ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ്. മാറി മാറി വരുന്ന പുതിയ ടെക്‌നോളജിയില്‍ കേബിള്‍ ടി.വി.യുടെ അനുബന്ധമായി വരുന്ന സര്‍വ്വീസാണ് ഇന്റര്‍നെറ്റ് . ഒരു കേബിളില്‍ കൂടിയാണ് കേബിള്‍ ടി വി സിഗ്‌നലും ഇന്റര്‍നെറ്റും വിതരണം ചെയ്യുന്നത്.

കെ.എസ്.ഇ.ബി. ഇതൊക്കെ അറിയാമായിരുന്നിട്ടും അറിയാത്തതായി നടിക്കുകയാണ്.വര്‍ഷാവര്‍ഷം പോസ്റ്റ് വാടക കൂട്ടി വാങ്ങുന്നത്  കേബിള്‍ ടി വി മേഖലയെ വലിയ പ്രതിസന്ധിയിലാക്കുകയാണ്. അതിനാല്‍ 100 രൂപ വാടക എന്ന കോടതി നടപ്പാക്കാന്‍ കെ.എസ്.ഇ.ബി. തയ്യാറാകണമെന്ന് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സമ്മേളനം ജില്ലാ പ്രസിഡണ്ട് ബിജു ജോസിന്റെ അധ്യക്ഷതയില്‍ സി. ഒ. എ.  സംസ്ഥാന പ്രസിഡണ്ട്  പ്രവീണ്‍ മോഹന്‍ ഉദ്ഘാടനം ചെയ്തു.