സിവിൽ സർവീസ് പരിശീലനം

പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരിശീലനം നൽകുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. പട്ടികജാതി വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസ് എക്സാമിനേഷൻ ട്രെയിനിങ് സൊസൈറ്റി മുഖേന നടപ്പാക്കുന്ന ലക്ഷ്യ സ്കോളർഷിപ്പ് പദ്ധതിയിലേക്കും കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ കീഴിൽ നടക്കുന്ന പരിശീലന പദ്ധതിയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അംഗീകൃത സർവകലാശാലാ ബിരുദമാണ് യോഗ്യത. അവസാനവർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. മെഡിക്കൽ, എഞ്ചിനീയറിങ്, പ്രൊഫഷണൽ കോഴ്സുകളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്കും മറ്റ് വിഷയങ്ങളിൽ ഉയർന്ന മാർക്കോടെയുള്ള യോഗ്യത നേടിയവർക്കും മുൻഗണന ലഭിക്കും. 20 മുതൽ 36 വയസ് വരെയാണ് പ്രായപരിധി. താത്പര്യമുള്ളവർ മെയ് 20 വൈകുന്നേരം 5ന് മുമ്പ് www.icsets.org എന്ന വെബ്‍സൈറ്റ് വഴി അപേക്ഷ നൽകണം. ഫോൺ: 0471 2533272, 8547630004, 9847373627

അധ്യാപക നിയമനം

മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ നിലവിലുള്ള അധ്യാപക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വൊക്കേഷണൽ ടീച്ചർ - അഗ്രികൾച്ചർ, നോൺ-വൊക്കേഷണൽ ടീച്ചർ-  ജി.എഫ്.സി, നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) ഫിസിക്സ് എന്നീ തസ്തികകളിലാണ് നിയമനം. വൊക്കേഷണൽ ടീച്ചർ-അഗ്രികൾച്ചർ തസ്തികയിലേക്ക് 50 ശതമാനം മാർക്കിൽ കുറയാത്ത പി.ജി ബിരുദമോ 60 ശതമാനം മാർക്കിൽ കുറയാത്ത ബി.എസ്.സി അഗ്രികൾച്ചർ ബിരുദമോ ആണ് യോഗ്യത. നോൺ-വൊക്കേഷണൽ ടീച്ചർ - ജി.എഫ്.സി,  നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) ഫിസിക്സ് തസ്തികകളിലേക്ക് പി.ജി, ബി.എഡ്, സെറ്റ് എന്നിവയാണ് ആവശ്യം. താത്പര്യമുള്ളവർ മെയ് 18 രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

ഡയാലിസിസ് മൾട്ടിപർപ്പസ് വർക്കർ നിയമനം

നല്ലൂർനാട് ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഡയാലിസിസ് യൂണിറ്റ് മൾട്ടിപർപ്പസ് വർക്കറെ നിയമിക്കുന്നു. പട്ടികവർഗക്കാർക്ക് മാത്രമാണ് അവസരം. പത്താം ക്ലാസ് യോഗ്യതയും പ്രവൃത്തി പരിചയവും വേണം. താത്പര്യമുള്ളവർ മെയ് 18 രാവിലെ 10.30ന് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 8281212702

വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ അവസരം

പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് വിങുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. പൂക്കോട് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് വിങ് ഓഫീസിലേക്ക് താത്കാലികാടിസ്ഥാനത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ), ഓവർസീയർ തസ്തികളിലാണ് നിയമനം. സർവകലാശാലയുടെ മണ്ണുത്തി ഇൻഫ്രാസ്ക്രചർ ഡെവലപ്മെന്റ് വിങ് ഓഫീസിലേക്ക് പരമാവധി രണ്ട് വർഷത്തെ കാലയളിവിലേക്ക് കരാർ അടിസ്ഥാനത്തിൽ സേഫ്റ്റി/ക്വാളിറ്റി എഞ്ചിനീയർ, ഓവർസീയർ (ഇലക്ട്രിക്കൽ) തസ്തികകളിലേക്കും  നിയമനം നടത്തുന്നു. താത്പര്യവും യോഗ്യതയുമുള്ളവർ മെയ് 14 വൈകുന്നേരം 5ന് മുമ്പ് ബയോഡേറ്റ, യോഗ്യതയും പ്രവൃത്തിപരിചയും തെളിയിക്കുന്ന രേഖകൾ എന്നിവ അപേക്ഷയോടൊപ്പം  idwofficepkt@kvasu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം. തെരഞ്ഞെടുക്കപ്പെടുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും. ഫോൺ: 04936 209290, 209219, 209292

മരുന്ന് വിതരണത്തിന് ടെണ്ടർ

നല്ലൂർനാട് ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ഈ സാമ്പത്തിക വർഷം ആവശ്യമായ മരുന്നുകൾ മാനന്തവാടി ടൗൺ പരിസരങ്ങളിൽ വിതരണം ചെയ്യാൻ താത്പര്യമുള്ളവരിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. 10 ലക്ഷം രൂപയാണ് അടങ്കൽ തുക. മെയ് 22 ഉച്ചയ്ക്ക് 2 വരെ ടെണ്ടർ ഫോമുകൾ ആശുപത്രിയിൽ സ്വീകരിക്കും.  ഫോൺ: 8281212702

ശസ്ത്രക്രിയ ഉപകരണം ലഭ്യമാക്കാൻ ടെണ്ടർ

നല്ലൂർനാട് ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ റേഡിയോ തെറാപ്പി യൂണിറ്റിൽ റേഡിയേഷൻ ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന തെർമോപ്ലാസ്റ്റിക് ഇമ്മൊബിലൈസേഷൻ പ്രീ കട്ട്സ് ഫോർ ഹെഡ് ആന്റ് നെക്ക് (ക്ലാമ്പ് ടൈപ്പ് സ്യൂട്ടബിൾ ഫോർ ക്ലാരിറ്റി ബോർഡ്) എന്ന ഉപകരണം ലഭ്യമാക്കാൻ താത്പര്യമുള്ളവരിൽ നിന്ന് ടെണ്ടറുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടറുകൾ മെയ് 22 ഉച്ചയ്ക്ക് 1 മണിക്ക് മുമ്പ് ആശുപത്രി ഓഫീസിൽ ലഭിക്കണം. ഫോൺ: 8281212702

വാഹനം ലഭ്യമാക്കാൻ ടെണ്ടർ

വനിതാ സംരക്ഷണ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 7 വർഷത്തിൽ താഴെ പഴക്കമുള്ള വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഇന്ധന ചെലവ്, മെയിന്റനൻസ്, ഡ്രൈവറുടെ ശമ്പളം, ടാക്സ്, ഇൻഷുറൻസ് തുടങ്ങിയ എല്ലാ ചെലവുകളും കരാറുകാരൻ വഹിക്കണം. ടെണ്ടറുകൾ മെയ് 22 ഉച്ചയ്ക്ക് 12ന് മുമ്പ് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വനിതാ സംരക്ഷണ ഓഫീസിൽ ലഭിക്കണം. ഫോൺ: 04936 206616, 8281999063.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള തരുവണ തൊണ്ണമ്പറ്റക്കുന്ന്, പീച്ചങ്കോട് നെല്ലേരിക്കുന്ന്, വെള്ളമുണ്ട താന്നിചുവട്, ചൊവ്വ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ  (മെയ് 14) രാവിലെ 8.30 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിൽ വരുന്ന ചേരിയംകൊല്ലി, കല്ല് വെട്ടുംതാഴെ, പകൽ വീട് എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.