ബത്തേരി:ഇരുളം മണല്‍വയല്‍ ചേര്‍ക്കാട്ടില്‍ വീട്ടില്‍ ഹാഷിഖ് (38) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്.മെയ് 8-ന് പുലര്‍ച്ചെ ബത്തേരി ഫയര്‍ലാന്‍ഡിന് സമീപം  അപ്പാര്‍ട്ട്മെന്റിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട ഗുഡ്സ് ഓട്ടോയില്‍നിന്നാണ് 5500 രൂപ വിലവരുന്ന ബാറ്ററി മോഷ്ടിച്ചത്. തുടര്‍ന്ന് മോഷണമുതല്‍ ബത്തേരിയിലെ ഒരു സ്ഥാപനത്തില്‍ ഇയാള്‍ മറിച്ചുവിറ്റു. 9-ാം തീയതി പരാതി ലഭിച്ചയുടന്‍ ബത്തേരി പോലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പിടികൂടി.ബത്തേരി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ശ്രീകാന്ത് എസ്. നായരുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ജെസ്വിന്‍ ജോയ് ആണ് അന്വേഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.