മാനന്തവാടി ചരിത്രപ്രസിദ്ധമായ വള്ളിയൂര്‍ക്കാവ് ക്ഷേത്രസന്നിധിയില്‍ നവംബര്‍ 24 മുതല്‍ ഡിസംബര്‍ 6 വരെ സാഗ്‌നിക വാജപേയ സോമയാഗം നടത്തുന്നു. കേരളത്തില്‍ ആദ്യത്തേതും ഭാരതത്തിലെ അഞ്ചാമത്തേതുമായ വാജപേയ യാഗമാണ് വള്ളിയൂര്‍ക്കാവില്‍ ഒരുങ്ങുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.യാഗത്തിന്റെ വിളംബരവും സംഘാടക സമിതി രൂപീകരണവും വള്ളിയൂര്‍ക്കാവ് അന്നപൂര്‍ണേശ്വരി ഹാളില്‍ സിനിമാ താരം ദേവന്‍ ഉദ്ഘാടനം ചെയ്തു. യജ്ഞബന്ധു വി.വി. സജീവ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ. വാസു വിശിഷ്ടാതിഥിയായി .അഗ്‌നിഹോത്രി കൊമ്പംകുളം ഇല്ലം വിഷ്ണു സോമയാജിപ്പാട് യജ്ഞ വിശദീകരണം നടത്തി. മാനന്തവാടി നഗരസഭാ കൗണ്‍സിലര്‍ ശരണ്യാ ശ്രീജിത്ത്, വള്ളിയൂര്‍ക്കാവ് ഭഗവതി ദേവസ്വം ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ഇ. പത്മനാഭന്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ. ജിതേഷ്, സിസ്റ്റര്‍ ബി.കെ. സുജന (ബ്രഹ്‌മകുമാരീസ്), പ്രേമന്‍ കണ്ണോത്ത്, അഡ്വ. കെ.വി. മുംതാസ്, ഡോ. കെ. സ്വാമിദാസന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
Comments (0)
No comments yet. Be the first to comment!