കൊളഗപ്പാറയില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് അപകടം. ബാഗ്ലൂരില്‍ നിന്ന് ബോഡി പണി കഴിഞ്ഞ് വരുന്നതിനിടെ കൊളഗപ്പാറ ഉജാലകമ്പനിക്ക് സമീപത്തായാണ് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ സ്വദേശികളായ ഡ്രൈവര്‍ പ്രിജീഷ് (38), കാര്യാട്ട് അഭിനവ് (28), പെരിയം പുറത്ത് സ്റ്റെല്‍വിന്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത് . ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും  രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.