വീഡിയോ എഡിറ്റിങ് കോഴ്സിലേക്ക് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ മാര്‍ച്ച് ആരംഭിക്കുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. പ്ലസ്ടുവാണ് യോഗ്യത. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്സിന് 34,500 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് നിയമപരമായ ഇളവ് ലഭിക്കും. താത്പര്യമുള്ളവര്‍ ഫെബ്രുവരി ഒന്‍പതിനകം www.kma.ac.in ല്‍  അപേക്ഷിക്കണം. അപേക്ഷ, ജി-പേ/ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന തുക അടച്ച രേഖ, സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവ അപ്ലോഡ് ചെയ്യണം. ഫോണ്‍- 0484 2422275, 9447607073,9400048282.

നഴ്‌സിങ് ഓഫീസര്‍ നിയമനം

ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി ഡീ അഡിക്ഷന്‍ സെന്ററിലേക്ക്  നഴ്‌സിങ് ഓഫീസര്‍ നിയമനം നടത്തുന്നു. ബി.എസ്.സി നഴ്‌സിങ്/ ജി.എന്‍.എം, കെ.എന്‍.സി രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖയുടെ  അസല്‍, പകര്‍പ്പ് എന്നിവയുമായി ഫെബ്രുവരി അഞ്ചിന് രാവിലെ 11 ന് മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 04935 240390.  

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, കോ-ഓര്‍ഡിനേറ്റര്‍ നിയമനം

സാക്ഷരതാമിഷന്‍നടപ്പാക്കുന്ന സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് ആന്‍ഡ് ഡിജിറ്റല്‍ സ്‌കില്‍സ് കമ്പ്യൂട്ടര്‍ കോഴ്സിലേക്ക് ഇന്‍സ്ട്രക്ടര്‍, കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ/ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ സയന്‍സില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ/പി.ജി.ഡി.സി.എയും ഒരു വര്‍ഷത്തെ യോഗ്യതയും ഉള്ളവര്‍ക്ക് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ബി.കോം/ മാനേജ്മെന്റില്‍ ബിരുദം/ ഡിപ്ലോമ  ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഓണ്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്/ പി.ജി.ഡി.സി.എ/ ബേസിക് കമ്പ്യൂട്ടര്‍ ഓപ്പറേഷനില്‍ ഡിപ്ലോമ, തത്തുല്യ യോഗ്യതയുള്ളവര്‍ക്ക്  കോ-ഓര്‍ഡിനേറ്റര്‍ തസ്തികളിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്.ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, അപേക്ഷ എന്നിവ ഫെബ്രുവരി അഞ്ചിന് വൈകിട്ട് അഞ്ചിനകം കോ -ഓര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരത മിഷന്‍, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍-04936 202091.

ആയുഷ് മിഷനില്‍ നിയമനം

നാഷണല്‍ ആയുഷ് മിഷന്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു.  ഡിപ്ലോമ/ ഗവ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ആയുര്‍വേദ ഫാര്‍മസിസ്റ്റ്  കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക്  ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.  ഗവ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബി.എസ്.സി എം.എല്‍. ടി /  ഡി.എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കും ഗവ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും എം.എസ്. സി സൈക്കോളജി / റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക്  ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം.  ഉദ്യോഗാര്‍ത്ഥികള്‍  ഫെബ്രുവരി 10 ന്  വൈകിട്ട് അഞ്ചിനകം നേരിട്ടോ,  ജില്ലാ ഹോമിയോ ഹോസ്പിറ്റല്‍, അഞ്ചുകുന്ന് പി. ഒ, മാനന്തവാടി, വയനാട് - 670645 വിലാസത്തില്‍ തപാലായോ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍  www.nam.kerala.gov.in ലഭിക്കും. ഫോണ്‍ - 8848002947.

ടെന്‍ഡര്‍ ക്ഷണിച്ചു

മാനന്തവാടി അഡിഷണല്‍  ഐ.സി.ഡി.സ് പ്രോജക്ടിലെ 41 അങ്കണവാടികളില്‍ കിച്ചന്‍ നുട്രീഗാര്‍ഡന്‍ ഒരുക്കാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍/വ്യക്തികള്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 13 രാവിലെ 11.30 നകം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്  മാനന്തവാടി അഡീഷണല്‍, പീച്ചംങ്കോട്, തരുവണ പി.ഒ മാനത്താവടി 670645 വിലാസത്തില്‍ ലഭിക്കണം.

വാഹന ലേലം

ജില്ലാ എക്‌സൈസ് ഡിവിഷനില്‍ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ട 21 വാഹനങ്ങള്‍ ഫെബ്രുവരി 13 ന് രാവിലെ 11 ന്  കല്‍പ്പറ്റ മുണ്ടേരി ജില്ലാ എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ ലേലം ചെയ്യൂം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ എക്‌സൈസ് ഓഫീസുകളിലും keralaexcise.gov.in ലും ലിക്കും. ഫോണ്‍-04936 288215.