പടിഞ്ഞാറത്തറ പറശ്ശിനിമുക്കിൽ വിൽപ്പനക്കായി സൂക്ഷിച്ച 40.5 ലീറ്റർ വിദേശമദ്യവുമായി വയോധികൻ എക്സൈസ് പിടിയിലായി. പറശ്ശിനിമുക്ക് സ്വദേശി ചക്കിശ്ശേരി ജോണിയാണ് എക്സൈസ് പിടിയിലായത്. കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പി ആർ ജിനോഷിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മദ്യവിൽപ്പന സംഘത്തിലെ മറ്റ് കണ്ണികളെ കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായി എക്സൈസ് അറിയിച്ചു.