വയനാട് പ്രസ്‌ക്ലബില്‍  വാര്‍ത്താസമ്മേളനത്തിലാണ് ഈ ചോദ്യം ഉന്നയിച്ചത്. നൂല്‍പ്പുഴ പഞ്ചായത്തില്‍ ഭാര്യ എത്സമ്മയുടെ പേരിലുള്ള 10 സെന്റ് സ്ഥലം തരംമാറ്റുന്നതിനുള്ള ഫോം 6 അപേക്ഷ നിരസിച്ചതുമായി ബന്ധപ്പെട്ട് ദേവസ്യ റവന്യു മന്ത്രിക്ക് നല്‍കിയ പരാതിയില്‍ സസ്‌പെന്‍ഷനിലായ ഡെപ്യൂട്ടി കളക്ടര്‍ സി. ഗീതയെ ന്യായീകരിച്ച് ചില കേന്ദ്രങ്ങള്‍ രംഗത്തുവന്ന പശ്ചാത്തലത്തിലായിരുന്നു വാര്‍ത്താസമ്മേളനം. കോടതികള്‍ക്കും മുകളിലാണ് തങ്ങളെന്ന ഉദ്യോഗസ്ഥരിലില്‍ ചിലരുടെ വിചാരം അനുചിതവും വച്ചുപൊറുപ്പിക്കാന്‍ കഴിയുന്നതുമല്ലെന്ന് ദേവസ്യ പറഞ്ഞു. പുഞ്ചിരിമട്ടം ഉുരള്‍ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഏറ്റെടുത്ത എല്‍സ്റ്റന്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് നല്‍കുന്നതിന് സര്‍ക്കാര്‍ മൂന്നു മാസം മുമ്പ് അനുവദിച്ച ഏഴ് കോടി രൂപ ഇതേ ഉദ്യോഗസ്ഥ തടഞ്ഞുവച്ചിരിക്കയാണെന്ന് അദ്ദേഹം ആരോപിച്ചു. ഭൂമി തരംമാറ്റുന്നതിനു നാമമാത്ര ഭൂമിയുള്ളവരടക്കം നല്‍കിയ ആയിരത്തില്‍പരം അപേക്ഷകള്‍ കളക്ടറേറ്റില്‍ കെട്ടിക്കിടക്കുകയാണെന്ന് കുറ്റപ്പെടുത്തി.