റോഡരിക് വീതി കൂട്ടല്‍ പ്രവര്‍ത്തികള്‍ നാട്ടുകാര്‍ തടഞ്ഞു. എടവക പഞ്ചായത്തലെ പൈങ്ങാട്ടിരി- അമ്പലവയല്‍ റോഡിലെ പ്രവര്‍ത്തികളാണ് അപാകത ആരോപിച്ച് തടഞ്ഞത്

സംസ്ഥാന സര്‍ക്കാര്‍ 2024- 25 വര്‍ഷത്തില്‍ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 45 ലക്ഷം രൂപ ചിലവിലാണ് പൈങ്ങാട്ടിരി അമ്പലവയല്‍ റോഡരിക് കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ ആവശ്യമായ വീതീയില്‍ റോഡിന്റെ ഇരുവശങ്ങളിലും കോണ്‍ക്രീറ്റ് ചെയ്തിരുന്നു. ഇവിടങ്ങളില്‍ 2 മീറ്ററിലധികം വീതിയുമുണ്ട്. എന്നാല്‍ പ്രവര്‍ത്തികളുടെ അവസാന ഭാഗങ്ങളില്‍ ഒരു മീറ്റര്‍ താഴെയാണ് വീതീ മാത്രവുമല്ല റോഡിന്റെ ഒരു വശം മാത്രമാണ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. ഇത് വാഹനയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ട്ടിക്കും.ഇതൊടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്. അതെ സമയം ചില രാഷ്ട്രിയ നേതാക്കളുടെയും, ഉദ്യോഗസ്ഥരുടെയും വീടുകള്‍ക്ക് മുന്‍വശം ആവശ്യത്തിലധികം വീതീയിലാണ് കോണ്‍ക്രീറ്റ് ചെയ്തതെന്നും നാട്ടുകാര്‍ ആരോപിച്ചു.