കല്‍പ്പറ്റ: സ്വര്‍ണം പണയം വെച്ചവര്‍ ഇത് കേള്‍ക്കാതെ പോകരുത് ..... പലിശ മാത്രം അടച്ച് വായ്പ പുതുക്കുന്ന രീതി ഇനി നടപ്പില്ല . സ്വര്‍ണപ്പണയ വായ്പയില്‍ വീണ്ടും നിലപാട് കടുപ്പിച്ച് റിസര്‍വ് ബാങ്ക്.  ഇത്തരത്തില്‍ നിരവധി മാറ്റങ്ങളാണ് റിസര്‍വ് ബാങ്ക് കൊണ്ടുവന്നത്. കഴിഞ്ഞ ജൂണില്‍ ആര്‍ബിഐ അവതരിപ്പിച്ച കരട് നിര്‍ദേശത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുള്ളത്.


വായ്പാ പ്രകൃയയിലെ സുതാര്യത, തിരിച്ചടവിലെ അച്ചടക്കം എന്നിവ ലക്ഷ്യമിട്ടാണ് പരിഷ്‌കരണം. രണ്ട് ഘട്ടമായി  വ്യവസ്ഥകള്‍ പ്രാബല്യത്തിലാകും. വായ്പ എടുത്തവര്‍ മുതലും പലിശയുമടക്കം മുഴുവന്‍ തുകയും അടച്ചു തീര്‍ത്താല്‍ മാത്രമേ സ്വര്‍ണപ്പണയം പുതുക്കി വയ്ക്കാനാകൂ എന്നാണ് ആര്‍ബിഐ നല്‍കിയിട്ടുള്ള നിര്‍ദേശം.  മുതലും പലിശയും 12 മാസത്തിനുള്ളില്‍ തിരിച്ചടയ്ക്കണം. പലിശ മാത്രം അടച്ച് വായ്പ പുതുക്കുന്ന രീതിയാണ്  നിര്‍ത്തലാക്കിയത് . സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 85 ശതമാനംവരെ 2.50 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്കായി അനുവദിക്കാം. 2.50 ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപവരെയാണെങ്കില്‍ മൂല്യത്തില്‍ പരിധി 80 ശതമാനമായിരിക്കും. അതിന് മുകളിലാണ് വായ്പയെങ്കില്‍ 75 ശതമാനവുമായി നിശ്ചിയിച്ചിട്ടുണ്ട്. ബാങ്കുകള്‍ക്കും ചില വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം  വായ്പ മുഴുവനും തിരിച്ചടച്ചാല്‍ പണയം വെച്ച സ്വര്‍ണം അന്നുതന്നെ അല്ലെങ്കില്‍ ഏഴ് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ തിരികെ നല്‍കണം. ഇതില്‍ വീഴ്ചവരുത്തിയാല്‍ വൈകുന്ന ഓരോ ദിവസത്തിനും 5,000 രൂപവീതം പിഴ നല്‍കേണ്ടിവരും. വര്ഷങ്ങളായി സ്വര്‍ണം പലിശയടച്ച് പുതുക്കുന്നവര്‍ ഇക്കാര്യങ്ങള്‍  തീര്‍ച്ചയായും  ശ്രദ്ധിച്ചിരിക്കണം