കല്‍പ്പറ്റ: ചരിത്രം തീര്‍ത്ത് സ്വര്‍ണവില. പവന് വില  80,000 കടന്ന് 80,880 രൂപയില്‍ എത്തി. ഒരു ദിവസം കൊണ്ട് 1000 രൂപയാണ് കൂടിയത്. ഗ്രാമിന് 10,110 രൂപയായി.ജനുവരി 22നാണ് സ്വര്‍ണവില ആദ്യമായി 60,000 കടന്നത്. തുടര്‍ന്ന് ഫെബ്രുവരി 11ന് പവന്‍ വില 64,000 കടന്നിരുന്നു. മാര്‍ച്ച് 14ന് 65,000 കടന്ന വില ഏപ്രില്‍ 12നാണ് ആദ്യമായി 70,000 കടന്നത്. തുടര്‍ന്ന് ഏപ്രില്‍ 17ന് പവന്‍ വില 71,000ഉം ഏപ്രില്‍ 22ന് വില 74,000ഉം കടന്നു. ജൂലൈ 23ന് പവന്‍ വില 75,000ലെത്തിയിരുന്നു. തുടര്‍ന്ന് ആഗസ്ത് 30ന് 77,000 കടന്ന വില സെപ്തംബര്‍ ആറിന് 79,000 കടന്നു.സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍  രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കുന്നത്.