സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് ഇന്ന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 74,000ത്തില്‍ നിന്ന് 73,000ത്തിലേക്ക് വീണു. 73,440 രൂപയാണ് ഇന്ന് ഒരു പവന്റെ വില. 73,880 രൂപയിലാണ് ഇന്നലെ സ്വര്‍ണവ്യാപാരം നടന്നത്. ഗ്രാമിന് 55 രൂപ കുറഞ്ഞ് വില 9,180 ആയി. രണ്ട് ദിവസത്തിനിടെ 760 രൂപയാണ് പവന് കുറഞ്ഞത്.മുമ്പ് പവന്‍വില 75,000 കടന്നിരുന്നുവെങ്കിലും പിന്നീട് കുറഞ്ഞ് 74,000ത്തിലെത്തി. ജൂലൈ 23ന് പവന്‍ വില 75,000ലെത്തിയിരുന്നു. തുടര്‍ന്ന് ആഗസ്ത് 6ന് 75,000 കടന്ന പവന്‍വില ആറ് ദിവസം ഉയര്‍ന്നുനിന്ന ശേഷമാണ് കുറഞ്ഞത്.

അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ ഒരുപവന് 80,000 രൂപയോളം നല്‍കേണ്ടി വരും. 24 കാരറ്റിന് പവന് 80,120 രൂപയും ഗ്രാമിന് 10,015 രൂപയുമാണ് വില. 18 കാരറ്റിന് പവന് 60,088 രൂപയും ഗ്രാമിന് 7,511 രൂപയുമാണ് വില. ജനുവരി 22നാണ് സ്വര്‍ണവില ആദ്യമായി 60,000 കടന്നത്. തുടര്‍ന്ന് ഫെബ്രുവരി 11ന് പവന്‍ വില 64,000 കടന്നിരുന്നു. മാര്‍ച്ച് 14ന് 65,000 കടന്ന വില ഏപ്രില്‍ 12നാണ് ആദ്യമായി 70,000 കടന്നത്. തുടര്‍ന്ന് ഏപ്രില്‍ 17ന് പവന്‍ വില 71,000ഉം ഏപ്രില്‍ 22ന് വില 74,000ഉം കടന്നു. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കുന്നത്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍  രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കുന്നത്. വെള്ളിയ്ക്ക് ഗ്രാമിന് 125 രൂപയും കിലോ ഗ്രാമിന് 1,25,000 രൂപയുമാണ് വില.