തൊഴിലാളി ക്ഷാമം രൂക്ഷമായ വയനാട്ടിലെ നെല്‍വയലുകളെ ഹരിതാഭമാക്കാന്‍ അതിഥി തൊഴിലാളികള്‍ ചീരാല്‍ പാടശേഖരത്തില്‍ കൊല്‍ക്കത്തയില്‍ നിന്ന് എത്തിയ 25 അംഗസംഘമാണ് വയല്‍ ചേറില്‍ ഞാറു നട്ട് കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നത്.
തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ പലരും നെല്‍കൃഷി ഉപേക്ഷിച്ചു മറ്റുചിലര്‍ വിത കൃഷിയിലേക്ക് മാറി .വിതയ്ക്ക് അനുയോജ്യമല്ലാത്ത വയലും കൃഷി പാരമ്പര്യം കൈവിടാന്‍ ആവാത്ത മനസ്സുള്ള കര്‍ഷകര്‍ ഇപ്പോഴും നാട്ടുകൃഷി തുടരുകയാണ് ‘ഇവര്‍ക്ക് ആശ്വാസമാകുന്നത് അതിഥി തൊഴിലാളികളാണ് മഴപെയ്തു കുതിര്‍ന്ന മണ്ണിനെ ഉഴുതുമറിച്ച് ചളിപരുവമാക്കിയ വയനാടന്‍ വയലുകളില്‍ ഇവരുടെ വിയര്‍പ്പും അധ്വാന കരുത്തു പകരുകയാണ്..ചീരാല്‍ വെണ്ടോല്‍ പാടശേഖരത്തില്‍ കൊല്‍ക്കത്തയില്‍ നിന്ന് എത്തിയ 25 അംഗസംഘമാണ് ഞാറു പറിച്ചു നടുന്നത് ഏക്കറിന് 5600 രൂപയാണ് കര്‍ഷകര്‍ നല്‍കേണ്ടത്. വയനാടിന്റെ അവശേഷിച്ച നെല്‍വയല്‍ സംരക്ഷണത്തിന് ഇവരാണ് ഇപ്പോള്‍ കരുത്തുപകരുന്നത്.