മാനന്തവാടി വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടര്‍

മാനന്തവാടി വില്ലേജ് ഓഫീസര്‍ രാജേഷ് കുമാറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. വിവരങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാക്കാനും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. മാനന്തവാടിയില്‍ നിന്ന് സ്ഥലം മാറ്റിയതിനെത്തുടര്‍ന്ന് വില്ലേജ് ഓഫീസറായ രാജേഷ് കുമാര്‍ തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയിരുന്നു. അനധികൃതമായി ഭൂമി നികത്തിയ സംവത്തില്‍ പിഴ ചുമത്തിയതിന് വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. രാജേഷ് കുമാറിനെ സ്ഥലം മാറ്റിയതിന് പിന്നില്‍ ഭൂമാഫിയയുടെ സ്വാധീനമാണെന്ന ആരോപണമാണ് ഉയരുന്നത്. വിഷയത്തില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് വയനാട് വിഷന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *