ചൂരല്‍മല ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ഗുണഭോക്താവിനുള്ള സ്‌നേഹഭവനത്തിന്റെ ശിലാസ്ഥാപന കര്‍മ്മം കല്‍പറ്റ എം എല്‍ എ ടി. സിദ്ധിഖ് നിര്‍വ്വഹിച്ചു. മേപ്പാടി പുത്തൂര്‍ വയല്‍ എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് സെന്റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ.ശശീന്ദ്ര വ്യാസ് മുഖ്യാതിഥിയായി. തുടര്‍ന്ന് നടന്ന വിജയോത്സവം മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ 100% വിജയം കരസ്ഥമാക്കിയ ജില്ലയിലെ വിദ്യാലയങ്ങള്‍ക്കും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല ഗവണ്‍മെന്റ്
ഹൈ സ്‌കൂളില്‍ നിന്നും ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും എല്‍ എസ് എസ്, യു എസ് എസ് ജേതാക്കള്‍ക്കും മെമെന്റോയും ക്യാഷ് അവാര്‍ഡും നല്‍കി. മേപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാധാ സ്വാമിനാഥന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എന്‍ കെ സുകുമാരന്‍, കെ ആര്‍ എസ് എം എ വര്‍ക്കിംഗ് പ്രസിഡണ്ട് ആര്‍ എം ബഷീര്‍, ട്രഷറര്‍ സുസമ്മ മാമച്ചന്‍ , വൈസ് പ്രസിഡണ്ട് ബി. വേണുഗോപാലന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
ദുരന്തബാധിതര്‍ക്ക് സ്‌നേഹഭവനത്തിന്റെ ശിലാസ്ഥാപന കര്‍മ്മം പുത്തൂര്‍ വയലില്‍ നിര്‍വ്വഹിച്ചു
