ലീഗല്‍ അഡൈ്വസര്‍-ലീഗല്‍ കൗണ്‍സിലര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. നിയമ ബിരുദവും അഭിഭാഷകരായി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് ലീഗല്‍  അഡൈ്വസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി  21-45 നുമിടയില്‍. നിയമ ബിരുദവും രണ്ട് വര്‍ഷത്തെ അഭിഭാഷക പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് ലീഗല്‍ അഡൈ്വസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. 21 -40 നുമിടയിലാണ് പ്രായപരിധി. അപേക്ഷകര്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായിരിക്കണം.  ലീഗല്‍ അഡൈ്വസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍  ജൂലൈ 15 നകം പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി പട്ടികവര്‍ഗ്ഗ വികസന വകുപ്പ്  ഡയറക്ടറുടെ ഓഫീസില്‍ അപേക്ഷ നല്‍കണം. ലീഗല്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് ജില്ലാ പ്രോജക്ട് ഓഫീസിലും ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസിലും അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.stdd.kerala.gov.in  ല്‍ ലഭിക്കും. ഫോണ്‍-  0471-2303229,

Leave a Reply

Your email address will not be published. Required fields are marked *