ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ 600 പേരെ സാക്ഷരരാക്കും

കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി 600 പേരെ സാക്ഷരരാക്കാന്‍ പനമരം ഡബ്ല്യൂഎംഒ കോളജിലെ എന്‍എസ്എസ് യൂണിറ്റ്. ത്രിദിന എന്‍എസ്എസ് പഠന ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് ഇത് അറിയിച്ചത്.

ക്യാമ്പില്‍ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ സര്‍വ്വേ പരിശീലനം കണ്ണൂര്‍ സര്‍വകലാശാല വയനാട് ജില്ലാ കോര്‍ഡിനേറ്റര്‍ എം എ ഷെറീന ഉദ്ഘാടനം ചെയ്തു. സാക്ഷരത മിഷന്‍ വയനാട് ജില്ലാ കോര്‍ഡിനേറ്റര്‍ പി പ്രശാന്ത്കുമാര്‍ സര്‍വ്വേ പരിശീലനം നല്‍കി.
ഓരോ എന്‍എസ്എസ് വളണ്ടിയറും 10 വീതം നിരക്ഷരരെ സര്‍വ്വേയിലൂടെ കണ്ടെത്തി മികവുത്സവത്തില്‍ പങ്കെടുപ്പിച്ച് അംഗീകാരമുള്ള സാക്ഷരത സര്‍ട്ടിഫിക്കറ്റ് നല്‍കും. നവസാക്ഷരര്‍ക്ക് തുടര്‍ന്ന് നാല്, ഏഴ്, പത്ത്, ഹയര്‍ സെക്കണ്ടറി തുല്യത കോഴ്സുകളില്‍ പഠിക്കാനുള്ള അവസരവും ഉണ്ടാകും. സര്‍വ്വേ ജൂലൈ 30ന് അവസാനിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *