കല്‍പ്പറ്റ: 70 വയസ്സ് കഴിഞ്ഞ നിര്‍ധരായ വയോജനങ്ങള്‍ക്ക് പെന്‍ഷന്‍ രൂപത്തില്‍ പണം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതികളിലേക്കുള്ള ഫണ്ട് ശേഖരാണാര്‍ഥമാണ് ചലഞ്ച് സംഘടിപ്പിച്ചത്. 12 വര്‍ഷമായി വയനാട് കല്‍പ്പറ്റയില്‍ ജീവകാരുണ്യ സാമൂഹ്യ സേവനമേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ രൂപീകരിച്ച ജീവകാരുണ്യ സംഘടനയാണ് ന്യൂ വയനാട് ചാരിറ്റബിള്‍ സൊസൈറ്റി.  ചുരമല ദുരന്തബാധിതരായ എട്ടുകുടുംബങ്ങള്‍ക്ക് കാനഡയിലെ മലയാളി സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു ലക്ഷത്തി എഴുപതിനായിരം രൂപ സാമ്പത്തിക സഹായം നല്‍കിയിരുന്നു സംഘടനയുടെ പ്രാരംഭ പ്രവര്‍ത്തനം. ദുരന്തത്തിനിരയായ ഒരു കുടുംബത്തിന് പാനൂര്‍ എംഇഎസ് സ്‌കൂളുമായി സഹകരിച്ച് സ്‌നേഹ ഭവനം നിര്‍മ്മിച്ചു നല്‍കുകയും പാവപ്പെട്ട രോഗികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണവും ജീവരക്ഷ ഉപകരണ വിതരണവും നടത്തിയിരുന്നു. കൂടാതെ ഭക്ഷണ കിറ്റ് നല്‍കുന്ന അന്നനിധി പദ്ധതിയും വിദ്യാര്‍ത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിദ്യാനിധി പദ്ധതിയും വിദ്യാനിധി സ്‌കോളര്‍ഷിപ്പും അര്‍ഹരായ ആളുകള്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനവും സംഘടന നല്‍കി വരുന്നുണ്ട്. ഇതിന് പിന്നാലെയാണ് കല്‍പ്പറ്റയിലും സമീപ പ്രദേശത്തും താമസിക്കാരായ 70 വയസ്സ് കഴിഞ്ഞ നിര്‍ധരരായ വയോജനങ്ങളെ കണ്ടെത്തി വയോജന നിധി എന്ന പേരില്‍ പദ്ധതി ആരംഭിക്കുന്നത്. സെപ്റ്റംബര്‍ മാസം പദ്ധതി നടപ്പാക്കാന്‍ ആണ് സംഘടനയുടെ നീക്കം.  പദ്ധതിക്ക് ആവശ്യമായ പണം കണ്ടെത്താന്‍ ബിരിയാണി ചലഞ്ചമായി സംഘടന മുന്നോട്ടുവന്നത്.
2000 ബിരിയാണികളാണ് ബിരിയാണി ചലഞ്ചിലൂടെ സംഘടന പണം കണ്ടെത്തിയത്. പ്രശസ്ത പാചകക്കാരന്‍ കുമാരന്‍ മുണ്ടേരി പാചകത്തിന് നേതൃത്വം കൊടുത്തു.  സംഘടന സ്വാഗതസംഘം ചെയര്‍മാന്‍ കെ പി മുഹമ്മദ്, കണ്‍വീനര്‍ നാസര്‍ കെ പി, ഉസ്മാന്‍ മുക്കോണി, ഹാരിസ് തന്നാനി, ഇബ്രാഹിം  തന്നാനി, വാസു മുണ്ടേരി, അമ്മ മുണ്ടേരി പ്രകാശന്‍ പൊന്നട, ചന്ദ്രന്‍ പൊന്നട , ജഷീക് ഗൂഡലായി, മനാഫ് ഗൂഡലായി, സമദ് ഗൂഡലായി, എന്നിവര്‍ നേതൃത്വം നല്‍കി.