അമ്പലവയല്‍: അധ്യാപികയെ പ്രധാന അധ്യാപകന്‍ ജാതി പേര് വിളിച്ച് അധിക്ഷേപിച്ചതായി പരാതി. അമ്പലവയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയാണ് പൊലീസിനും ഡിഡിഇക്കും പരാതി നല്‍കിയത്. അമ്പലവയല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ബിജു പി ബിക്ക് എതിരെയാണ് അധ്യാപിക പരാതി നല്‍കിയത്. വിദ്യാര്‍ഥികളെ മുന്നില്‍വെച്ച് മേശമായി സംസാരിച്ചു , ജാതി പേര് വിളിച്ച് അധിക്ഷേപിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കളും പ്രധാന അധ്യാപകനെതിരെ രംഗത്തെത്തി.