ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വയനാട് മഡ് ഫെസ്റ്റ് സീസണ്‍ 3 യുടെ ഭാഗമായി കര്‍ളാട് തടാകത്തില്‍ കയാക്കിംഗ് മത്സരം സംഘടിപ്പിച്ചു. ടി.സിദ്ധിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡബിള്‍ കാറ്റഗറി 110 മീറ്റര്‍ വിഭാഗം കയാക്കിംഗ് മത്സരത്തില്‍ ബിജു ദേവസ്യ, കെ ആര്‍ സുധീഷ് പടിഞ്ഞാറത്തറ എന്നിവര്‍ ഒന്നാം സ്ഥാനവും നിഖില്‍ ദാസ്, നിധിന്‍ദാസ് എന്നിവര്‍ രണ്ടാം സ്ഥാനവും അനില്‍കുമാര്‍, സുരേഷ് പാല്‍ വെളിച്ചം എന്നിവര്‍ മൂന്നാം സ്ഥാനവും മിഥുന്‍ലാല്‍, വിഷ്ണു കാവുമന്ദം എന്നിവര്‍ നാലാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ വിതരണം ചെയ്തു.
തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍,
തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ മനോജ്, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ രാധ പുലിക്കോട്, മെമ്പര്‍മാരായ ഉണ്ണികൃഷ്ണന്‍, വി ജി ഷിബു, ഡിടിപിസി മാനേജര്‍മാരായ സി ആര്‍ ഹരിഹരന്‍, പി പി പ്രവീണ്‍, രതീഷ്, വി ഷിജു, ജെ ദിനേശന്‍, കെ വി രാജു, ലുക്കോ ഫ്രന്‍സിസ്, എ ഡി ജോണ്‍ എന്നിവര്‍ സംസാരിച്ചു.
വയനാട് മഡ് ഫെസ്റ്റ്:കയാക്കിംഗ് മത്സരം സംഘടിപ്പിച്ചു
