പ്രവാസികള്‍ക്കായി അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു

കേരള പ്രവാസി കേരളീയക്ഷേമ ബോര്‍ഡ് പ്രവാസികള്‍ക്കായി അംഗത്വ ക്യാമ്പയിനും അംശദായ കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 16 ന് രാവിലെ 10 മുതല്‍ ക്യാമ്പ് ആരംഭിക്കും. 18-60 നുമിടയില്‍ പ്രായമുള്ള, രണ്ടു വര്‍ഷത്തെ പ്രവാസജീവിതം നയിച്ചവര്‍ക്ക് പ്രവാസി ക്ഷേമനിധിയില്‍ അംഗമാകാം. ഇതിന് പുറമെ, ക്ഷേമനിധി അംഗത്വമെടുത്ത് അംശദായ കുടിശ്ശിക വരുത്തിയ അംഗങ്ങള്‍ക്ക് പിഴ ഇളവോടെ കുടിശ്ശിക അടയ്ക്കാനും അവസരമൊരുക്കുകയാണ് പ്രവാസി ക്ഷേമ ബോര്‍ഡ്. പുതുതായി രജിസ്റ്റര്‍ ചെയ്യേണ്ടവര്‍ ആവശ്യമായ രേഖകളുമായി എത്തണം. കോഴിക്കോട് മേഖലയിലെ കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ അംഗത്വ ക്യാമ്പും കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847874082, 9447793859.

Leave a Reply

Your email address will not be published. Required fields are marked *