സന്ധിമയങ്ങുമ്പോഴേക്കും കാട്ടാനകള്‍ ഇറങ്ങുന്നതുകാരണം പുറത്തിറങ്ങാന്‍പോലും ആര്‍ക്കും സാധിക്കുന്നില്ല. പലരും കാട്ടാനക്കലിയില്‍ നിന്ന് രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് പ്രദേശവാസികള്‍.കഴിഞ്ഞ് ഏതാനും ആഴ്ചകളുമായി ഒരുദിവസംപോലും ഒഴിവില്ലാതെയാണ് കാട്ടാന ഇവിടെ ഇറങ്ങുന്നത്. സന്ധ്യമയങ്ങുമ്പോഴേക്കും കാടിറങ്ങിയെത്തുന്ന കാട്ടാന മനുഷ്യജീവനും ഭീഷണിയാവുകയാണ്. കഴിഞ്ഞദിവാസം പ്രദേശവാസിയ കടമ്പക്കാട് സജിയുടെ മകന്‍ കാട്ടാനയുടെ മുന്നില്‍ നിന്ന രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വൈകിട്ട് ഏഴുമണിയോടെ കടയില്‍ പോയിവരുകയായിരുന്നു സജിയുടെ വീടിനുസമീപത്ത് വെച്ചാണ് മകന്‍ കാട്ടാനയുടെ മുന്നില്‍പെട്ടത്. കാട്ടാനകള്‍ ജനവാസമേഖലയില്‍ ഇറങ്ങുന്നത് തടയാന്‍ നടപടികള്‍ കാര്യക്ഷമമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇതിനായി ജാഗ്രതസമിതി വിളിക്കാന്‍ വനംവകുപ്പിനോട് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാട്ടാനശല്യത്തിന് പരിഹാരമായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നാണ് കര്‍ഷകജനത നല്‍കുന്ന മുന്നറിയിപ്പ്.
കല്ലൂര്‍ കല്ലുമുക്കില്‍ കാട്ടാനശല്യം അതിരൂക്ഷം.
