മൊബൈല്‍ ബാങ്കിങ് ഉദ്ഘാടനം നിര്‍വഹിച്ചു

0

വയനാട് ജില്ലാ സഹകരണ ബാങ്കിന്റെ നൂതനബാങ്കിംഗ് സംവിധാനമായ മൊബൈല്‍ ബാംങ്കിംഗ് ആപ്ലിക്കേഷന്റെ ഉദ്ഘാടനം ബഹു. സഹകരണ ടൂറിസം ദേവസ്വ വകുപ്പുമന്ത്രി ശ്രീ. കടകം പള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ എം.എല്‍.എ ശ്രീ. എ .കെ. ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീ.മുഹമ്മദ് നൗഷാദ് സ്വാഗതവും ജനറല്‍ മാനേജര്‍ ശ്രീ. പി.ഗോപകുമാര്‍ നന്ദിയും പ്രകാശിപ്പിച്ചു.ഡപ്യുട്ടി ജനറല്‍ മാനേജര്‍മാരായ ഷിബു.എം.പി, ഹരിദാസ്.കെ.പി , രാമനാഥന്‍ പി. എസ്, ഐ .ടി. മാനേജര്‍ ശ്രീ .ജെയിംസ് മാത്യു എന്നിവര്‍ സംസാരിച്ചു .ഈ അപ്ലിക്കേഷനുപയോഗിച്ച് അവധി ദിവസങ്ങളിലുള്‍പ്പെടെ 24 മണിക്കൂറും ജില്ലാ ബാങ്കിന്റെ എല്ലാ ശാഖകളിലേയ്ക്കും ഇടപാടുകള്‍ നടത്താവുന്നതാണ്. കൂടാതെ ഇന്ത്യയിലുള്ള മറ്റ് ബാങ്കുകളിലേയ്ക്കും ചഋഎഠ , ഞഠഏട മുഖേനയും ഇടപാടുകള്‍ നടത്താവുന്നതാണ്. അകൗണ്ട് മിനി സ്റ്റേറ്റ്‌മെന്റ്, ഡീറ്റൈല്‍ഡ് സ്റ്റേറ്റ്‌മെന്റ്, ബാലന്‍സ് ഇന്‍ക്വിറി എന്നീ സേവനങ്ങളും ലഭ്യമാണ്. മൊബൈല്‍ അപ്ലിക്കേഷന്‍ ‘ഡബ്‌ള്യു.ഡി.സി.ബി മൊബൈല്‍’ എന്ന പേരില്‍ ഗൂഗിള്‍ പ്‌ളേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് . ഈ സേവനം ലഭിക്കുന്നതിനായി ഇടപാടുകാര്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ ബാങ്ക് അകൗണ്ടുമായി ബന്ധിപ്പിക്കേണ്ടതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!